Short Vartha - Malayalam News

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുമായി തിരുവനന്തപുരം വിമാനത്താവളം

2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ 44 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത്. 44 ലക്ഷം യാത്രക്കാരില്‍ 24,20000 പേര്‍ ആഭ്യന്തര യാത്രയും 19,80000 പേര്‍ രാജ്യാന്തര യാത്രയുമാണ് നടത്തിയത്. യാത്രക്കാരുടെ എണ്ണത്തില്‍ തിരുവനന്തപുരം വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.