Short Vartha - Malayalam News

ലഡാക്കിലേക്ക് ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വെ

സെപ്റ്റംബര്‍ 13ന് കോഴിക്കോട് നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഏഴ് രാത്രിയും എട്ട് പകലുകളും നീണ്ടു നില്‍ക്കുന്ന പാക്കേജാണ് റെയില്‍വെ അവതരിപ്പിച്ചിരിക്കുന്നത്. ഹിമാലയന്‍ താഴ്‌വാരങ്ങളുടെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഹിമാലയന്‍ പര്‍വതങ്ങളും നുബ്രാ വാലിയും ഷാം വാലിയും ഇന്ത്യയുടെ അവസാനത്തെ ഗ്രാമങ്ങളും എല്ലാ കണ്ട് മടങ്ങാം എന്നതാണ് പ്രത്യേകത.