Short Vartha - Malayalam News

കൊച്ചുവേളിയില്‍ നിന്ന് ടൂറിസ്റ്റ് ട്രെയിന്‍; പ്രത്യേക പാക്കേജുമായി IRCTC

കൊച്ചുവേളിയില്‍ നിന്ന് ജൂലായ് 28ന് പുറപ്പെടുന്ന ട്രെയിന്‍ 10 ദിവസത്തെ യാത്രക്ക് ശേഷം ആഗസ്റ്റ് 6ന് മടങ്ങിയെത്തും. ഈ യാത്രയിലൂടെ മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക നിര്‍മ്മിതികളും സന്ദര്‍ശിക്കാം. സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍, യാത്രകള്‍ക്ക് നോണ്‍ AC വാഹനം, നോണ്‍ AC ബജറ്റ് ഹോട്ടല്‍, മൂന്നു നേരവും സസ്യാഹാരം, ടൂര്‍ എസ്‌കോര്‍ട്ട്, സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇന്‍ഷുറന്‍സ് എന്നിവയും യാത്രയില്‍ ഉള്‍പ്പെടുന്നു.