Short Vartha - Malayalam News

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

വിസ്താര എയര്‍ലൈന്‍സാണ് ഇന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്ന് രണ്ട് പ്രതിദിന സര്‍വീസുകള്‍ കൂടി ആരംഭിച്ചിരിക്കുന്നത്. ആദ്യ വിമാനം രാവിലെ 5.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 07.15ന് ബെംഗളൂരുവില്‍ എത്തും. തിരിച്ച് രാത്രി 10.40ന് പുറപ്പെടുന്ന വിമാനം 11.40ന് തിരുവനന്തപുരത്തെത്തും. രണ്ടാം വിമാനം രാവിലെ 8.15 ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് രാവിലെ 10.10ന് പുറപ്പെട്ട് 11.20ന് ബെംഗളൂരുവില്‍ എത്തും.