ഛത്തീസ്ഗഢില്‍ ഇടിമിന്നലേറ്റ് ആറ് കുട്ടികളടക്കം എട്ട് പേര്‍ മരിച്ചു
ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവ് മേഖലയില്‍ ഇടിമിന്നലേറ്റ് ആറ് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. കനത്ത മഴയെത്തുടര്‍ന്ന് കുട്ടികള്‍ ഷെഡ്ഡിനടിയില്‍ നില്‍ക്കുകയായിരുന്നെന്നും ഇതിന് സമീപത്തുണ്ടായിരുന്ന മരത്തില്‍ ഇടിമിന്നലേല്‍ക്കുകയായിരുന്നെന്നും ജില്ലാ കളക്ടര്‍ സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2026 മാര്‍ച്ചോടെ നക്സലിസം തുടച്ചുനീക്കും: അമിത് ഷാ
നക്സലിസവും നക്സലിസം എന്ന ആശയവും രാജ്യത്ത് നിന്ന് പിഴുതെറിഞ്ഞ് സമാധാനം സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിലെ നാല് ജില്ലകളിലൊഴികെ രാജ്യത്ത് നക്സലിസം അവസാനിപ്പിക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വിജയിച്ചു. 2026 മാര്‍ച്ചിന് മുമ്പ് രാജ്യത്തെ നക്‌സലിസം അവസാനിപ്പിക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും അമിത് ഷാ പറഞ്ഞു. മാവോയിസ്റ്റുകള്‍ അക്രമം അവസാനിപ്പണമെന്നും ആയുധങ്ങള്‍ ഉപേക്ഷിച്ച് കീഴടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് ട്രെയിന് നേരെ കല്ലേറ്; അഞ്ച് പേര്‍ അറസ്റ്റില്‍
ഛത്തീസ്ഗഡില്‍ ട്രയല്‍ റണ്ണിനിടെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കാനിരുന്ന വന്ദേഭാരതിലാണ് കല്ലേറുണ്ടായത്. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ട്രെയിനിന്റെ മൂന്ന് കോച്ചുകളുടെ ജനാലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരെ റെയില്‍വെ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ 9 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനപ്രദേശത്ത് ഇന്ന് രാവിലെയാണ് സുരക്ഷ സേനയുടെ സംയുക്ത സംഘം മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഓപ്പറേഷൻ ആരംഭിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിലുള്ള വെടിവെപ്പ് ദീർഘ നേരം നീണ്ടു നിന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ 9 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും നിരവധി ആയുധങ്ങളും കണ്ടെത്തി.
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് സ്‌ഫോടനം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു
ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ IED സ്‌ഫോടനത്തിലാണ് രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചത്. നാല് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോണ്‍സ്റ്റബിള്‍ ഭരത് ലാല്‍ സാഹു, കോണ്‍സ്റ്റബിള്‍ സതേര്‍ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയായിരുന്നു സ്‌ഫോടനം. ബുധനാഴ്ച രാത്രിയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്.
ഛത്തീസ്ഗഡിലെ നാരായൺപൂരിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊഹ്കമേട്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ സുരക്ഷാസേന സംയുക്തമായി നടത്തിയ നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായുള്ള തിരച്ചിലിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
ഛത്തീസ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി CRPF ജവാന്‍ ആര്‍. വിഷ്ണുവിന്റെ (35) മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരം പാലോട്ടെ വീട്ടില്‍ എത്തിക്കും. ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് വിഷ്ണുവും ഉത്തര്‍പ്രദേശ് സ്വദേശി ശൈലേന്ദ്രയും (29) കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് CRPF അറിയിച്ചു.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ഉള്‍പ്പെടെ 2 CRPF ജവാന്മാര്‍ക്ക് വീരമൃത്യു
ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റ് നടത്തിയ ആക്രമണത്തിലാണ് ജവാന്മാര്‍ക്ക് വീരമൃത്യു സംഭവിച്ചത്. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ശൈലേന്ദ്ര (29) എന്നിവരാണ് കൊല്ലപ്പെട്ടത്. CRPFല്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. ഇവര്‍ ഓടിച്ചിരുന്ന ട്രക്ക് സുഖ്മ ജില്ലയിലെ കുഴിബോംബ് ആക്രമണത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഛത്തീസ്ഗഡില്‍ ബിജാപൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഞായറാഴ്ച മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. എട്ടുപേരെ ഉസൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നെയിംഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഒരാളെയുമാണ് പിടികൂടിയത്. അറസ്റ്റിലായ എല്ലാവരും മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ അംഗങ്ങളാണെന്ന് പോലീസ് അറിയിച്ചു. CRPFഉം ലോക്കല്‍ പോലീസും ചേര്‍ന്നാണ് മാവോയിസ്റ്റുകളെ പിടികൂടിയത്.
സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ: ഛത്തീസ്ഗഡിൽ ഒരു നക്സലേറ്റ് കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു നക്സലേറ്റ് കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. കോണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബെൽപോച്ച ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനിടെ ഒരു നക്സൽ കൊല്ലപ്പെട്ടതായും സ്ഥലത്ത് നിന്ന് ആയുധം കണ്ടെടുത്തതായും പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു. പ്രദേശത്ത് സമഗ്രമായ തിരച്ചിൽ തുടരുന്നുണ്ടെന്നും ചവാൻ അറിയിച്ചു.