കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ
കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കുറഞ്ഞ പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനായി ഈ വർഷം നിയമനിർമാണം നടത്തുമെന്ന് ഓസ്‌ട്രേലിയൻ ഗവൺമെന്റ്. എന്നാൽ പ്രായം എങ്ങനെ പരിശോധിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കുട്ടികളുടെ പ്രായം സ്ഥിരീകരിക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന സാങ്കേതിക വിദ്യ ഉടന്‍ പരീക്ഷിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് പറഞ്ഞു. 14,15,16 എന്നീ വയസുകളിലേതെങ്കിലുമായിരിക്കും പ്രായപരിധിയായി നിശ്ചയിക്കുക. സോഷ്യല്‍ മീഡിയ വഴി കുട്ടികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിയമ നിര്‍മാണനത്തിന് തയ്യാറെടുക്കുന്നത്.
ട്വന്റി 20: ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ സെമയില്‍
ഇന്ത്യ ഉയര്‍ത്തിയ 205 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചില്ല. 43 പന്തില്‍ 76 റണ്‍സെടുത്ത ഹെഡ്ഡും 28 പന്തില്‍ 37 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും ഓസ്‌ട്രേലിയക്കായി പൊരുതിയെങ്കിലും 181 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പേസര്‍ അര്‍ഷദീപ് സിങ്ങും മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ സെമിയില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും.
ടി20 ലോകകപ്പ്: ഇന്ത്യ-ഓസ്‌ട്രേലിയ സൂപ്പര്‍ പോരാട്ടം ഇന്ന്
ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സെമി ലക്ഷ്യമിട്ടാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് പോരാട്ടത്തിനിറങ്ങുന്നത്. ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യയ്ക്ക് സെമിയിലെത്താം. അതേസമയം അഫ്ഗാനിസ്ഥാനെതിരായ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തിലാണ് ഓസ്‌ട്രേലിയ കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ടിന് സെന്റ് ലൂസിയയിലെ ഡാരന്‍ സമി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഓസ്‌ട്രേലിയ; വിദ്യാര്‍ത്ഥികള്‍ക്ക് അക്കൗണ്ടില്‍ വേണ്ടത് 16.29 ലക്ഷം
2024 മെയ് 10 മുതല്‍ ഈ തുക കാണിക്കേണ്ടി വരും. ഓസ്ട്രേലിയയിലേക്ക് ഉപരിപഠനത്തിനായി പോകാനാഗ്രഹിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇത് വലിയ തിരിച്ചടിയാവും. ഓസ്ട്രേലിയയിലെത്തിയതിനു ശേഷം ചെലവുകള്‍ വഹിക്കാനാകുമെന്ന് ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. ഓസ്ട്രേലിയ ഏഴു മാസത്തിനിടയില്‍ രണ്ടാം തവണയാണ് വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുക വര്‍ധിപ്പിക്കുന്നത്.
ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഓസ്‌ട്രേലിയ; ഇന്ത്യ രണ്ടാമത്
124 പോയിന്റുമായാണ് ഓസ്‌ട്രേലിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ICC) പുറത്തിറക്കിയ പുതിയ വാര്‍ഷിക റാങ്കിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 120 പോയിന്റുമായാണ് ഇന്ത്യ രണ്ടാം സ്ഥാനത്തുള്ളത്. ടെസ്റ്റ്, ഏകദിന, ട്വന്റി-20 എന്നിങ്ങനെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയായിരുന്നു ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
'ക്രൗണ്‍ ഓഫ് തോണ്‍സ്' എന്ന നക്ഷത്ര മത്സ്യമാണ് വന്‍ തോതില്‍ പവിഴപ്പുറ്റുകളെ തിന്നുനശിപ്പിക്കുന്നത്. വലിപ്പമേറിയ സ്റ്റാര്‍ഫിഷായ ഇതിന് 80 സെന്റീമീറ്റര്‍ വ്യാസം വരുമെങ്കിലും ഇവയെ പവിഴപ്പുറ്റുകള്‍ക്കിടയില്‍ കണ്ടെത്താന്‍ ബുന്ധിമുട്ടാണ്. ആഗോളതാപനം മാത്രമല്ല ഈ നക്ഷത്ര മത്സ്യങ്ങളും പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവയെ കൊന്നൊടുക്കി ഗ്രേറ്റ് ബാരിയര്‍ റീഫിന് സംരക്ഷണമൊരുക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചത്.
പൗരന്മാരോട് ഇസ്രായേലില്‍ നിന്ന് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ശക്തമായതോടെയാണ് സുരക്ഷിതത്വം കണക്കിലെടുത്ത് ഇസ്രായേലില്‍ നിന്നും അധിനിവേശ പാലസ്തീനില്‍ നിന്നും പൗരന്മാരോട് തിരികെ വരാന്‍ ഓസ്‌ട്രേലിയ ആവശ്യപ്പെട്ടത്. ഇസ്രായേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതയുണ്ടെന്നും ഓസ്‌ട്രേലിയ വ്യക്തമാക്കി. ഭീകരവാദ ഭീഷണി, സായുധ സംഘര്‍ഷം, ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്നിവ കാരണം ഇസ്രായേലിലെ സുരക്ഷാ സാഹചര്യം വഷളായിരിക്കുകയാണെന്നും ഓസ്‌ട്രേലിയ അറിയിച്ചു.
സിഡ്‌നി ഷോപ്പിങ് മാളില്‍ 6 പേരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു
ജോയല്‍ കൗച്ച് എന്ന 40 കാരന് മാനസിക പ്രശ്നങ്ങള്‍ ഉളളതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സിഡ്‌നി ബോണ്ടി ജങ്ഷനിലെ വെസ്റ്റ്ഫീല്‍ഡ് ഷോപ്പിങ് മാളില്‍ ആക്രമി ആറു പേരെ കുത്തിക്കൊല്ലുകയും ഒട്ടേറെ പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഒരു മണിക്കൂറോളം മാളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ വെടിവെച്ച് കൊലപ്പെടുത്തുക ആയിരുന്നു. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് അടക്കം ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
ഓസ്‌ട്രേലിയ സിഡ്‌നിയിലെ ഷോപ്പിംഗ് മാളിൽ അക്രമി അഞ്ചുപേരെ കുത്തി കൊലപ്പെടുത്തി
സിഡ്‌നിയിലെ 'വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജംഗ്ഷന്‍' മാളിലാണ് അക്രമം നടന്നത്. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് കുത്തേറ്റതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു, സംഭവം നടക്കുമ്പോള്‍ നൂറുകണക്കിന് പേരാണ് മാളില്‍ ഉണ്ടായിരുന്നത്. ആക്രമണത്തിനുളള പ്രേരണ എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുന്നതാണ് ഉത്തമമെന്ന് ഗവേഷകര്‍
വ്യായാമം ചെയ്യാന്‍ ഏറ്റവും മികച്ച സമയം വൈകുന്നേരമാണ് എന്നാണ് ഓസ്‌ട്രേലിയന്‍ സര്‍വകലാശാലയിലെ ഗവേഷണ സംഘം പറയുന്നത്. ഡയബറ്റിസ് കെയര്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകുന്നേരം ആറു മണി മുതല്‍ രാത്രി വരെയുള്ള സമയങ്ങളില്‍ വ്യായാമം ചെയ്യുന്നവരില്‍ അകാലമരണത്തിനും ഹൃദ്രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്.