ഇന്ത്യയും മ്യാന്‍മറും തമ്മിലുള്ള സ്വതന്ത്ര സഞ്ചാരം റദ്ദാക്കി സര്‍ക്കാര്‍

ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയ്ക്കും മ്യാന്‍മറിനും ഇടയിലുള്ള സ്വതന്ത്ര സഞ്ചാരം റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. അതിര്‍ത്തിയിലുളളവര്‍ക്ക് മതിയായ രേഖകളില്ലാതെ പരസ്പരം 16 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അനുവദിക്കുന്ന രീതി അവസാനിപ്പിച്ച് മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 1,643 കിലോമീറ്റര്‍ വേലി കെട്ടാനുള്ള പദ്ധതിയും അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2021 ഫെബ്രുവരി 1 ന് അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തതു മുതല്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ പ്രതിഷേധങ്ങളാണ് മ്യാന്‍മറില്‍ നടക്കുന്നത്.