മ്യാൻമർ ഭരണകൂടം എല്ലാ യുവജനങ്ങൾക്കും നിർബന്ധിത സൈനിക സേവനം പ്രഖ്യാപിച്ചു

രാജ്യത്തെ 18 നും 35 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരും 18 നും 27 നും ഇടയിൽ പ്രായമുള്ള സ്ത്രീകളും രണ്ട് വർഷം വരെ സൈന്യത്തിൽ സേവനമനുഷ്ഠിക്കണം എന്ന് മ്യാൻമറിലെ സൈനിക ഭരണകൂടം പ്രഖ്യാപിച്ചു. 2021 ലാണ് അട്ടിമറിയിലൂടെ സൈന്യം രാജ്യത്ത് അധികാരത്തിൽ എത്തിയത്. ജനാധിപത്യത്തിനായുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തമായിരിക്കെയാണ് സൈന്യത്തിന്റെ പ്രഖ്യാപനം.

ഇന്ത്യയും മ്യാന്‍മറും തമ്മിലുള്ള സ്വതന്ത്ര സഞ്ചാരം റദ്ദാക്കി സര്‍ക്കാര്‍

ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയ്ക്കും മ്യാന്‍മറിനും ഇടയിലുള്ള സ്വതന്ത്ര സഞ്ചാരം റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. അതിര്‍ത്തിയിലുളളവര്‍ക്ക് മതിയായ രേഖകളില്ലാതെ പരസ്പരം 16 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അനുവദിക്കുന്ന രീതി അവസാനിപ്പിച്ച് മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 1,643 കിലോമീറ്റര്‍ വേലി കെട്ടാനുള്ള പദ്ധതിയും അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.Read More

മ്യാന്‍മറിലെ ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ റാഖൈന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം

മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് സുരക്ഷാ സാഹചര്യം മോശമായതിനാല്‍ ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ തന്നെ പ്രശ്‌നബാധിത പ്രദേശം വിട്ടുപോകണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. റാഖൈന്‍ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 2021 ഫെബ്രുവരി 1ന് സൈന്യം അധികാരം പിടിച്ചെടുത്തതു മുതല്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് മ്യാന്‍മര്‍ സാക്ഷ്യം വഹിക്കുന്നത്.

184 മ്യാൻമർ സൈനികരെ മിസോറാമിൽ നിന്ന് തിരിച്ചയച്ചു

ആഭ്യന്തര കലാപത്തെ തുടർന്ന് മിസോറാമിലേക്ക് കുടിയേറിയ 184 മ്യാൻമർ സൈനികരെ മ്യാൻമർ വ്യോമസേന എത്തി തിരികെ കൊണ്ടുപോയി. ശേഷിക്കുന്ന 92 സൈനികരെ ഉടൻ തന്നെ തിരികെ കൊണ്ട് പോകും. മിസോറാമിലേക്ക് പലായനം ചെയ്ത മ്യാൻമർ സൈനികരെ തിരിച്ചയക്കണം എന്ന് കേന്ദ്ര സർക്കാരിനോട് മിസോറം സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

മ്യാൻമർ അതിർത്തി ഉടൻ അടയ്ക്കും: അമിത് ഷാ

ഇന്ത്യയിലേക്കുള്ള മ്യാന്‍മര്‍ സൈനികരുടെ നുഴഞ്ഞു കയറ്റം തടയുന്നതിനും അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിനും മ്യാൻമറുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി ഉടൻ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബംഗ്ലാദേശുമായുള്ള അതിർത്തി സംരക്ഷിക്കുന്നത് പോലെ മ്യാൻമറുമായുള്ള അതിർത്തിയും ഇന്ത്യ സംരക്ഷിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.

വിഘടനവാദികളുടെ ആക്രമണം; ഒട്ടേറെ മ്യാൻമർ സൈനികർ ഇന്ത്യയിലേക്ക് പലായനം ചെയ്തു

മ്യാൻമറിൽ വിഘടനവാദികൾ സൈനിക ക്യാമ്പ് ആക്രമിച്ചതിനെ തുടർന്ന് ഒട്ടേറെ സൈനികർ മിസോറാമിലേക്ക് കുടിയേറി. മിസോറാം സർക്കാർ മ്യാൻമർ സൈനികരെ തിരിച്ചയക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചു.