മ്യാന്‍മറിലെ ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ റാഖൈന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം

മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് സുരക്ഷാ സാഹചര്യം മോശമായതിനാല്‍ ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ തന്നെ പ്രശ്‌നബാധിത പ്രദേശം വിട്ടുപോകണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. റാഖൈന്‍ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 2021 ഫെബ്രുവരി 1ന് സൈന്യം അധികാരം പിടിച്ചെടുത്തതു മുതല്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് മ്യാന്‍മര്‍ സാക്ഷ്യം വഹിക്കുന്നത്.