Short Vartha - Malayalam News

CAA ഇന്ത്യയുടെ ആഭ്യന്തര കാര്യം; USന് മറുപടിയുമായി ഇന്ത്യ

CAA നടപ്പാക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ അമേരിക്കയുടെ പ്രസ്താവന തെറ്റായ വിവരം നല്‍കുന്നതും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. പൗരത്വം നല്‍കുന്നതിനെക്കുറിച്ചുള്ളതാണ് CAA അല്ലാതെ പൗരത്വം എടുത്തു കളയുന്നതിനെക്കുറിച്ചുളളതല്ല. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യങ്ങളെക്കുറിച്ചും രാജ്യത്തിന്റെ വിഭജനാനന്തര ചരിത്രത്തെക്കുറിച്ചും പരിമിതമായ ധാരണയുള്ളവര്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.