Short Vartha - Malayalam News

20 ഇന്ത്യക്കാർ ഇപ്പോഴും റഷ്യയിൽ കുടുങ്ങിക്കിടക്കുന്നു എന്ന് കേന്ദ്ര സർക്കാർ

യുദ്ധമേഖലയിൽ കുടുങ്ങി കിടക്കുന്ന 20 ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരുന്നതിന് റഷ്യൻ അധികൃതരുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. മികച്ച ജോലി ലഭിക്കുമെന്ന വ്യാജേന നിരവധി ഇന്ത്യക്കാരാണ് റഷ്യയിലേക്ക് പോയത്. എന്നാൽ കബളിപ്പിക്കപ്പെട്ട ഇവർ യുക്രൈനുമായുള്ള യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിതരാവുക ആയിരുന്നു.