പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള മൂന്നാം NDA സര്‍ക്കാരില്‍ എസ്. ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റു. ഏത് രാജ്യത്തും, പ്രത്യേകിച്ച് ജനാധിപത്യത്തില്‍ ഒരു സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെടുന്നത് വളരെ വലിയ കാര്യമാണ്. ചൈനയും പാകിസ്ഥാനുമായുളള അതിര്‍ത്തി, ഭീകരവാദ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്രാ വിലക്ക് പ്രഖ്യാപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
ഇരു രാജ്യങ്ങളിലെയും സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇറാനിലും ഇസ്രായേലിലും താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് അതത് എംബസികളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു.
ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്രാവിലക്കേർപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യരുത് എന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇരു രാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ എംബസിയെ സമീപിക്കണമെന്നും നിർദേശമുണ്ട്.
അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റല്‍; ചൈനയുടെ നടപടിയെ വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം
അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ചൈനീസ് നടപടിയെ ശക്തമായി എതിര്‍ക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയത് കൊണ്ട് യാഥാര്‍ത്ഥ്യം ഇല്ലാതാകില്ലെന്നും രാജ്യസ്‌നേഹികളായ അരുണാചല്‍പ്രദേശിലെ പൗരന്‍മാര്‍ ഇത്തരം വിഡ്ഢിത്തരം തള്ളികളയുമെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
CAA ഇന്ത്യയുടെ ആഭ്യന്തര കാര്യം; USന് മറുപടിയുമായി ഇന്ത്യ
CAA നടപ്പാക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ അമേരിക്കയുടെ പ്രസ്താവന തെറ്റായ വിവരം നല്‍കുന്നതും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. പൗരത്വം നല്‍കുന്നതിനെക്കുറിച്ചുള്ളതാണ് CAA അല്ലാതെ പൗരത്വം എടുത്തു കളയുന്നതിനെക്കുറിച്ചുളളതല്ല. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യങ്ങളെക്കുറിച്ചും രാജ്യത്തിന്റെ വിഭജനാനന്തര ചരിത്രത്തെക്കുറിച്ചും പരിമിതമായ ധാരണയുള്ളവര്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
20 ഇന്ത്യക്കാർ ഇപ്പോഴും റഷ്യയിൽ കുടുങ്ങിക്കിടക്കുന്നു എന്ന് കേന്ദ്ര സർക്കാർ
യുദ്ധമേഖലയിൽ കുടുങ്ങി കിടക്കുന്ന 20 ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരുന്നതിന് റഷ്യൻ അധികൃതരുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. മികച്ച ജോലി ലഭിക്കുമെന്ന വ്യാജേന നിരവധി ഇന്ത്യക്കാരാണ് റഷ്യയിലേക്ക് പോയത്. എന്നാൽ കബളിപ്പിക്കപ്പെട്ട ഇവർ യുക്രൈനുമായുള്ള യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിതരാവുക ആയിരുന്നു.
സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുക; റഷ്യയിലെ ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം
യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തില്‍ ചില ഇന്ത്യന്‍ പൗരന്മാര്‍ നിര്‍ബന്ധിതരായി ജോലി ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെ, എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇവരെ എത്രയും പെട്ടന്ന് വിട്ടയക്കുന്നതിനായി മോസ്‌കോയിലെ ഇന്ത്യന്‍ എംബസി റഷ്യന്‍ അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മ്യാന്‍മറിലെ ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ റാഖൈന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം
മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് സുരക്ഷാ സാഹചര്യം മോശമായതിനാല്‍ ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ തന്നെ പ്രശ്‌നബാധിത പ്രദേശം വിട്ടുപോകണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. റാഖൈന്‍ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 2021 ഫെബ്രുവരി 1ന് സൈന്യം അധികാരം പിടിച്ചെടുത്തതു മുതല്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് മ്യാന്‍മര്‍ സാക്ഷ്യം വഹിക്കുന്നത്.