Short Vartha - Malayalam News

സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുക; റഷ്യയിലെ ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം

യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തില്‍ ചില ഇന്ത്യന്‍ പൗരന്മാര്‍ നിര്‍ബന്ധിതരായി ജോലി ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെ, എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇവരെ എത്രയും പെട്ടന്ന് വിട്ടയക്കുന്നതിനായി മോസ്‌കോയിലെ ഇന്ത്യന്‍ എംബസി റഷ്യന്‍ അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.