UN സുരക്ഷാസമിതിയിൽ സ്ഥിരാംത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ്
ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പിന്തുണച്ചു. സുരക്ഷാ സമിതിയെ കൂടുതൽ കാര്യക്ഷമം ആക്കുന്നതിന് കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിധ്യം ആവശ്യമാണ് അതുകൊണ്ട് സുരക്ഷാ സമിതി വിപുലീകരിക്കുന്നതിന് ഫ്രാൻസ് അനുകൂലമാണെന്ന് UN ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇന്ത്യക്ക് പുറമേ ജർമ്മനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കും സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നൽകണമെന്നും ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ ജീവിതശൈലി രോഗങ്ങളാണ് പ്രധാന മരണ കാരണമെന്ന് WHO
ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ അമിതഭാരവും ജീവിതശൈലി രോഗങ്ങളും വര്‍ധിക്കുന്നുവെന്ന് WHO വ്യക്തമാക്കി. ഇന്ത്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മാലദ്വീപ്, ഭൂട്ടാന്‍, മ്യാന്‍മര്‍, ശ്രീലങ്ക, തായ്ലന്‍ഡ്, എന്നിവിടങ്ങളില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 20 ലക്ഷം പേര്‍ അമിത ഭാരമുള്ളവരാണ്. 5 മുതല്‍ 19 വയസപവരെയുള്ളവരില്‍ 37.3 ദശലക്ഷം പേര്‍ക്ക് പൊണ്ണത്തടിയുണ്ടെന്നും WHOയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊണ്ണത്തടിയും ജീവിതശൈലി രോഗങ്ങളും കാരണം ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം തുടങ്ങിയവ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യനയം പുനക്രമീകരിക്കണമെന്നും WHO ആവശ്യപ്പെട്ടു.
ഫിഡെ ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
ചെസ് ഒളിംപ്യാഡില്‍ ആദ്യമായാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കുന്നത്. പുരുഷ വിഭാഗത്തിലാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. ഗുകേഷ് ഡി, പ്രഗ്‌നാനന്ദ, അര്‍ജുന്‍ എരിഗാസി, വിദിത് ഗുജറാത്തി എന്നിവര്‍ അടങ്ങിയ ടീമാണ് നേട്ടം സ്വന്തമാക്കിയത്. സ്ലോവേനിയയ്ക്ക് എതിരായ മത്സരം സമനിലയിലായതാണ് ഇന്ത്യയെ കിരീടനേട്ടത്തിലേക്ക് എത്തിച്ചത്.
ഇന്ത്യയിലേക്ക് ഹില്‍സ മത്സ്യക്കയറ്റുമതി നിരോധിച്ച് ബംഗ്ലാദേശ്
ദുര്‍ഗാപൂജ ആഘോഷങ്ങള്‍ അടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യയിലേക്കുള്ള ഹില്‍സ മത്സ്യക്കയറ്റുമതിക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുര്‍ഗ പൂജയുള്‍പ്പെടെയുള്ള ആഘോഷവേളകളിലെ വിശിഷ്ട വിഭവങ്ങളിലൊന്നാണ് ഹില്‍സ മത്സ്യം. അതിനാല്‍ പ്രാദേശിക ഉപഭോക്താക്കള്‍ക്ക് വേണ്ടത്ര മത്സ്യലഭ്യത ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ദുര്‍ഗാപൂജ സമയത്ത് ഇന്ത്യയിലേക്കുള്ള ഇലിഷ് അഥവാ പദ്മ ഹില്‍സ കയറ്റുമതി നിര്‍ത്തിവെയ്ക്കാന്‍ വാണിജ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബംഗ്ലാദേശ് കലാപം; സമുദ്രാതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ
ബംഗ്ലാദേശില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍, ഇന്ത്യ-ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ മാരിടൈം ബൗണ്ടറി ലൈനില്‍ (IMBL) പട്രോളിംഗും നിരീക്ഷണ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധമായ കടന്നുകയറ്റങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ജാഗ്രത വര്‍ധിപ്പിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തെത്തുടര്‍ന്ന് ബംഗ്ലാദേശിലുടനീളം പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളില്‍ ഇതുവരെ 230 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ നടപടി തുടങ്ങിയതായി റഷ്യ
റഷ്യന്‍സേനയില്‍ ചേര്‍ന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കാന്‍ നടപടി തുടങ്ങിയതായി ഡല്‍ഹിയിലെ റഷ്യന്‍ എംബസി അറിയിച്ചു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് ആളുകളെ സൈനിക സേവനത്തിന് എടുക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും എംബസി അറിയിച്ചു. റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായ 69 ഇന്ത്യക്കാരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഔദ്യോഗക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യയുമായി ബന്ധപ്പെട്ട വലിയ വിവരം ഉടന്‍ പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ്
ഇന്ത്യയെ കുറിച്ച് വലിയ വെളിപ്പെടുത്തല്‍ ഉടന്‍ നടത്തുമെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കിയത്. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് അദാനിയെക്കുറിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 24നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് കമ്പനിയുടെ വിപണിമൂല്യത്തില്‍ 86 ബില്യണ്‍ ഡോളറിന്റെ ഇടിവ് സംഭവിച്ചിരുന്നു.
ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് 110 റണ്‍സിന്റെ തോല്‍വി
249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയെ ശ്രീലങ്കന്‍ ബൗളര്‍മാര്‍ 138 റണ്‍സില്‍ പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദുനിത് വെല്ലലഗെയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇതോടെ ഇന്ത്യക്ക് ഏകദിന പരമ്പര പൂര്‍ണമായും നഷ്ടമായി.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി BSF
ബംഗ്ലാദേശില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ച് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF). മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിത സാഹചര്യങ്ങള്‍ നേരിടാന്‍ സന്നദ്ധരായിരിക്കണം. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അതിര്‍ത്തിയില്‍ 24x7 നിരീക്ഷണം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി 18 BSF ബറ്റാലിയനുകളെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരം നടക്കുക. ആദ്യമത്സരത്തില്‍ ഇരു ടീമുകളും 230 റണ്‍സ് നേടി ടൈ ആയാണ് കളി അവസാനിപ്പിച്ചത്. അതിനാല്‍ തന്നെ രണ്ടാം ഏകദിനം ജയിച്ച് പരമ്പരയില്‍ ലീഡെടുക്കുകയാണ് ഇരുടീമുകളുടെയും ലക്ഷ്യം. അതേസമയം ഇന്ന് കൊളോംബോയില്‍ കനത്ത മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് മത്സരം നടക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.