കനത്ത ചൂട്; ശുദ്ധ ജലക്ഷാമത്തില്‍ വലഞ്ഞ് ഇടുക്കി

വരള്‍ച്ച ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ചൂട് വര്‍ധിച്ചതോടെ ജില്ലയിലെ ജലസമൃദ്ധമായിരുന്ന ജലസ്രോതസ്സുകളെല്ലാം വറ്റിത്തുടങ്ങിയത് കാര്‍ഷിക മേഖലയില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. വേണ്ടത്ര വെള്ളം ലഭിക്കാത്തത് ജാതി, കുരുമുളക് മറ്റ് ഫലവര്‍ഗ കൃഷികള്‍ എന്നിവയെ സാരമായി ബാധിച്ചിട്ടുണ്ട്. കാട്ടിലെ ജലലഭ്യത കുറഞ്ഞതോടെ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.