വറ്റി വരണ്ട കബനി നദിക്ക് രക്ഷയായി കാരാപ്പുഴ ഡാമിലെ വെള്ളം
കബനി വറ്റി വരണ്ടതോടെ പുല്‍പ്പള്ളിക്കാരും മുള്ളന്‍കൊല്ലിക്കാരും കടുത്ത ജലക്ഷാമത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് കാരാപ്പുഴ ഡാമിലെ വെള്ളം പുഴയിലേക്ക് ഒഴുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. വെള്ളം പാഴാവാതിരിക്കാന്‍ മരക്കടവില്‍ തടയണയും നിര്‍മിച്ചു. ബുധനാഴ്ച രാവിലെ ഡാം തുറന്ന് 5 ക്യുമെക്‌സ് ജലം വീതം പുറത്തേക്ക് ഒഴുക്കി. വ്യാഴാഴ്ച വെള്ളം പനമരത്ത് വെച്ച് കബനിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച അര്‍ധരാത്രി വെള്ളം മരക്കടവിലെത്തിയതോടെ കാരാപ്പുഴ ഡാം അടച്ചു.Read More
കനത്ത ചൂടും വേനല്‍മഴയുടെ ലഭ്യതക്കുറവും; വയനാട് വരള്‍ച്ചയിലേക്ക്
വയനാട്ടില്‍ ഒരു പതിറ്റാണ്ടിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച വര്‍ഷമാണിതെന്നാണ് കാലാവസ്ഥാവകുപ്പിന്റെ കണക്ക്. 91 മില്ലീമീറ്റര്‍ മഴയ്ക്ക് പകരം ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ എട്ടുവരെ ലഭിച്ചത് വെറും 29.3 മില്ലീമീറ്റര്‍ മഴ മാത്രമാണ്. ഒപ്പം അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും കടുത്ത വേനല്‍ക്കാലം കൂടിയാണിത്. 34 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇപ്പോള്‍ വയനാട്ടിലെ താപനില. കൂടാതെ കേരളത്തില്‍ അന്തരീക്ഷ ബാഷ്പീകരണ തോത് ഏറ്റവും കൂടുതലുള്ള ജില്ല കൂടിയാണ് വയനാട്. ഇതെല്ലാം വയനാടിനെ കടുത്ത വരള്‍ച്ചയിലേക്കാണ് നയിക്കുന്നത്.
ജലക്ഷാമം; മഹാരാഷ്ട്രയോട് സഹായം അഭ്യര്‍ഥിച്ച് കര്‍ണാടക
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് കത്തയച്ചു. കര്‍ണാടകത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി മഹാരാഷ്ട്രയിലെ വര്‍ണ/കൊയ്ന ഡാമുകളിലെ വെള്ളം കൃഷ്ണ നദിയിലേക്കും ഭീമ നദിയിലേക്കും തുറന്നുവിടണമാണെന്നാണ് ആവശ്യം. ഈ വര്‍ഷം കര്‍ണാടകത്തിന്റെ കാലവര്‍ഷം വൈകും. ഉത്തരകര്‍ണാടകയിലെ പല ജില്ലകളും കടുത്ത വരള്‍ച്ചയിലാണ്.
വരള്‍ച്ചയില്‍ വലഞ്ഞ് ബെംഗളൂരു; ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനുകളിലേക്ക്
ബെംഗളൂരു നഗരത്തില്‍ ഏതാണ്ട് 3,000ത്തില്‍ അധികം കുഴല്‍കിണറുകള്‍ വറ്റിക്കഴിഞ്ഞെന്ന് ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അറിയിച്ചു. ബെംഗളൂരു അര്‍ബന്‍ ജില്ലയിലെ എല്ലാ താലൂക്കുകളും വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജലക്ഷാമത്തെ തുടര്‍ന്ന് നഗരത്തിലെ സ്‌കൂളുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും അടച്ചു തുടങ്ങി. ടാങ്കര്‍ ലോറി വഴിയുള്ള ജല വിതരണമടക്കം വലിയ പ്രതിസന്ധിയിലാണ്. കുടിവെള്ളത്തിന് ഇരട്ടിയിലേറെ വില ഈടാക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.
കനത്ത ചൂട്; ശുദ്ധ ജലക്ഷാമത്തില്‍ വലഞ്ഞ് ഇടുക്കി
വരള്‍ച്ച ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ചൂട് വര്‍ധിച്ചതോടെ ജില്ലയിലെ ജലസമൃദ്ധമായിരുന്ന ജലസ്രോതസ്സുകളെല്ലാം വറ്റിത്തുടങ്ങിയത് കാര്‍ഷിക മേഖലയില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. വേണ്ടത്ര വെള്ളം ലഭിക്കാത്തത് ജാതി, കുരുമുളക് മറ്റ് ഫലവര്‍ഗ കൃഷികള്‍ എന്നിവയെ സാരമായി ബാധിച്ചിട്ടുണ്ട്. കാട്ടിലെ ജലലഭ്യത കുറഞ്ഞതോടെ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.