Short Vartha - Malayalam News

കനത്ത ചൂടും വേനല്‍മഴയുടെ ലഭ്യതക്കുറവും; വയനാട് വരള്‍ച്ചയിലേക്ക്

വയനാട്ടില്‍ ഒരു പതിറ്റാണ്ടിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച വര്‍ഷമാണിതെന്നാണ് കാലാവസ്ഥാവകുപ്പിന്റെ കണക്ക്. 91 മില്ലീമീറ്റര്‍ മഴയ്ക്ക് പകരം ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ എട്ടുവരെ ലഭിച്ചത് വെറും 29.3 മില്ലീമീറ്റര്‍ മഴ മാത്രമാണ്. ഒപ്പം അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും കടുത്ത വേനല്‍ക്കാലം കൂടിയാണിത്. 34 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇപ്പോള്‍ വയനാട്ടിലെ താപനില. കൂടാതെ കേരളത്തില്‍ അന്തരീക്ഷ ബാഷ്പീകരണ തോത് ഏറ്റവും കൂടുതലുള്ള ജില്ല കൂടിയാണ് വയനാട്. ഇതെല്ലാം വയനാടിനെ കടുത്ത വരള്‍ച്ചയിലേക്കാണ് നയിക്കുന്നത്.