Short Vartha - Malayalam News

ജലക്ഷാമം; മഹാരാഷ്ട്രയോട് സഹായം അഭ്യര്‍ഥിച്ച് കര്‍ണാടക

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് കത്തയച്ചു. കര്‍ണാടകത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി മഹാരാഷ്ട്രയിലെ വര്‍ണ/കൊയ്ന ഡാമുകളിലെ വെള്ളം കൃഷ്ണ നദിയിലേക്കും ഭീമ നദിയിലേക്കും തുറന്നുവിടണമാണെന്നാണ് ആവശ്യം. ഈ വര്‍ഷം കര്‍ണാടകത്തിന്റെ കാലവര്‍ഷം വൈകും. ഉത്തരകര്‍ണാടകയിലെ പല ജില്ലകളും കടുത്ത വരള്‍ച്ചയിലാണ്.