Short Vartha - Malayalam News

വറ്റി വരണ്ട കബനി നദിക്ക് രക്ഷയായി കാരാപ്പുഴ ഡാമിലെ വെള്ളം

കബനി വറ്റി വരണ്ടതോടെ പുല്‍പ്പള്ളിക്കാരും മുള്ളന്‍കൊല്ലിക്കാരും കടുത്ത ജലക്ഷാമത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് കാരാപ്പുഴ ഡാമിലെ വെള്ളം പുഴയിലേക്ക് ഒഴുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. വെള്ളം പാഴാവാതിരിക്കാന്‍ മരക്കടവില്‍ തടയണയും നിര്‍മിച്ചു. ബുധനാഴ്ച രാവിലെ ഡാം തുറന്ന് 5 ക്യുമെക്‌സ് ജലം വീതം പുറത്തേക്ക് ഒഴുക്കി. വ്യാഴാഴ്ച വെള്ളം പനമരത്ത് വെച്ച് കബനിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച അര്‍ധരാത്രി വെള്ളം മരക്കടവിലെത്തിയതോടെ കാരാപ്പുഴ ഡാം അടച്ചു. വറ്റി വരണ്ട കബനി ഇപ്പോള്‍ വീണ്ടും നിറഞ്ഞൊഴുകുകയാണ്. വയനാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി.