Short Vartha - Malayalam News

വരള്‍ച്ചയില്‍ വലഞ്ഞ് ബെംഗളൂരു; ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനുകളിലേക്ക്

ബെംഗളൂരു നഗരത്തില്‍ ഏതാണ്ട് 3,000ത്തില്‍ അധികം കുഴല്‍കിണറുകള്‍ വറ്റിക്കഴിഞ്ഞെന്ന് ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അറിയിച്ചു. ബെംഗളൂരു അര്‍ബന്‍ ജില്ലയിലെ എല്ലാ താലൂക്കുകളും വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജലക്ഷാമത്തെ തുടര്‍ന്ന് നഗരത്തിലെ സ്‌കൂളുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും അടച്ചു തുടങ്ങി. ടാങ്കര്‍ ലോറി വഴിയുള്ള ജല വിതരണമടക്കം വലിയ പ്രതിസന്ധിയിലാണ്. കുടിവെള്ളത്തിന് ഇരട്ടിയിലേറെ വില ഈടാക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.