കാരോട്–കന്യാകുമാരി നാലുവരിപ്പാത 2025 ഓഗസ്റ്റോടെ പൂർത്തിയാക്കാന്‍ ലക്ഷ്യമിടുന്നതായി അധികൃതര്‍

2013 ൽ 2433.25 കോടി രൂപ ചെലവിൽ നിര്‍മാണം ആരംഭിച്ച നാലുവരിപ്പാതയുടെ ദൂരം 53.7 കിലോമീറ്ററാണ്. 25 വലിയ പാലങ്ങളും 13 ചെറിയ പാലങ്ങളും ഒരു റെയിൽവേ മേൽപ്പാലവും പാതയുടെ ഭാഗമായി ഉണ്ടാകും. കാരോട് നിന്നും നാഗർകോവിലിലേക്ക് 30 മിനിറ്റ് കൊണ്ടും കന്യാകുമാരിയിലേക്ക് 45 മിനിറ്റ് കൊണ്ടും യാത്ര സാധ്യമാക്കുകയാണ് പാതയുടെ ലക്ഷ്യം.