Short Vartha - Malayalam News

ഒന്‍പതര വര്‍ഷത്തിനിടെ 92,000 കിലോമീറ്റര്‍ ദേശീയ പാതകള്‍ നിര്‍മ്മിച്ചതായി കേന്ദ്ര ഗതാഗത മന്ത്രാലയം

ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുളള തിരക്കും വര്‍ധിച്ചു വരുന്ന ജനസംഖ്യയുടെ ആവശ്യങ്ങളും കണക്കിലെടുത്താണ് അടുത്ത 50 വര്‍ഷത്തേക്കുള്ള നാഷണല്‍ ഹൈവേകള്‍ നിര്‍മ്മിക്കുക. വരാനിരിക്കുന്ന കാലത്തിന് ആവശ്യമായ ഗതാഗത മാതൃകകള്‍ ആസൂത്രണം ചെയ്ത് വികസിപ്പിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുളള ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ സഹായം മന്ത്രാലയം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നും സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു.