Short Vartha - Malayalam News

മാഹി ബൈപ്പാസ് യാഥാര്‍ഥ്യമാക്കാന്‍ കേരളം വഹിച്ച പങ്ക് ജനങ്ങള്‍ക്ക് അറിയാവുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത വികസനത്തിനായി സംസ്ഥാനത്ത് 5,600 കോടി രൂപയുടെ ഫണ്ട് ആണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിനിയോഗിച്ചത്. രണ്ടാഴ്ചയുടെ ഇടവേളകളില്‍ ദേശീയപാതയുടെ പ്രവൃത്തികള്‍ സംബന്ധിച്ച് അവലോകനങ്ങള്‍ നടത്തുന്നുണ്ട്. ദേശീയ പാത 66 ന്‍റെ വികസനത്തിനായി കേരളം ഫണ്ട് തന്നു എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിട്ടുളളതാണ് എന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.