Short Vartha - Malayalam News

തലശ്ശേരി-മാഹി ബൈപാസിൽ അശാസ്ത്രീയ ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ആംബുലൻസ് ഉൾപ്പെടെ അടിയന്തരമായി പോകേണ്ട വാഹനങ്ങൾ, ടോൾ ആവശ്യമില്ലാത്ത ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾ കടത്തിവിടാൻ പ്രത്യേക ഗേറ്റ് ഇല്ലാത്തത് നൂറു കണക്കിന് യാത്രക്കാരെ ആണ് ബുദ്ധിമുട്ടിലാക്കുന്നത്. വാഹനത്തിരക്കുള്ള സമയങ്ങളിൽ ടോൾ ഗേറ്റിൽ ദീര്‍‌ഘമുളള ഗതാഗത കുരുക്ക് ആണ് ഉണ്ടാകുന്നത്. ആറുവരി പാത ടോൾ ബൂത്തിലെത്തുമ്പോൾ നാലുവരിയായി ചുരുങ്ങുന്നതാണ് പ്രതിസന്ധിക്ക് കാരണം.