Short Vartha - Malayalam News

പത്തുമാസം കൊണ്ട് ദേശീയ പാതകളിലെ ടോൾ പിരിവ് 53,289 കോടി കടന്നു

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയ പാതകളിലെ ടോൾ ഇനത്തില്‍ ആകെ ലഭിച്ചത് 48,028.22 കോടി രൂപയായിരുന്നു. ഇന്ത്യയില്‍ ടോൾ പിരിക്കുന്ന റോഡുകളുടെ ദൈർഘ്യം വര്‍ധിച്ചതും ഫാസ്ടാഗ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതുമാണ് ടോൾ പിരിവിലെ വർധനയ്ക്ക് കാരണം. 2030 ഓടെ റോഡുകളിൽ നിന്ന് ലഭിക്കുന്ന ടോൾ വരുമാനം 1.3 ലക്ഷം കോടി രൂപയാകുമെന്ന് കണക്കാക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.