Short Vartha - Malayalam News

കാലടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ വലയുന്നു

MC റോഡിൽ മരോട്ടിച്ചോട്- ഒക്കൽ വരെയുളള 5 കിലോമീറ്റർ ദൂരം വാഹനങ്ങൾക്ക് കടന്നു പോകാന്‍ ഒരു മണിക്കൂറിലേറെ സമയം എടുക്കുന്നതായാണ് പരാതി. പരിചയ സമ്പത്തുളള ട്രാഫിക് വാർഡൻമാരെ നിയോഗിക്കാത്തതും വാഹനങ്ങളുടെ അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്ക് കൂട്ടുന്നു. വിമാനത്താവള യാത്രക്കാർ പലപ്പോഴും കുരുക്കിൽ പെട്ട് വലയുകയാണ്. കാലടി ടൗൺ ജംക്‌ഷനിലും മറ്റൂർ ജംക്‌ഷനിലും ട്രാഫിക് നിയന്ത്രണത്തിന് ഉദ്യോഗസ്ഥർ ഉണ്ടാകാറില്ലെന്നും പരാതിയുണ്ട്.