Short Vartha - Malayalam News

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വേനല്‍ക്കാല വിമാന സര്‍വീസ് പട്ടിക പ്രഖ്യാപിച്ചു

300ലേറെ അധിക സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. ശീതകാല പട്ടികയില്‍ ആകെ ഉണ്ടായിരുന്ന 1330 സര്‍വീസുകള്‍ 1628 സര്‍വീസുകളാക്കി ഉയര്‍ത്തി. അബുദാബിയിലേക്ക് 66 സര്‍വീസുകള്‍, ദോഹയിലേക്ക് 46 സര്‍വീസുകള്‍, ദുബായിലേക്ക് 45 സര്‍വീസുകള്‍ എന്നിങ്ങനെയാണ് സര്‍വീസുകള്‍. ഒപ്പം തായ് എയര്‍വേയ്സ് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് ത്രിവാര പ്രീമിയം സര്‍വീസുകളും തായ് ലയണ്‍ എയര്‍ ബാങ്കോക്ക് ഡോണ്‍ മ്യൂങ് വിമാനത്താവളത്തിലേക്ക് പ്രതിദിന സര്‍വീസുകളും ആരംഭിക്കും.