Short Vartha - Malayalam News

കാസർഗോഡ് നഗരത്തിൽ ദേശീയപാത പത്തരമണിക്കൂർ അടച്ചിടും

ദേശീയപാതാ വികസനം നടക്കുന്നതിന്‍റെ ഭാഗമായി കാസർഗോഡ് നഗരത്തിൽ നിർമിക്കുന്ന ഫ്ലൈഓവറിന്റെ സ്പാൻ കോൺക്രീറ്റ് ചെയ്യുന്ന പ്രക്രിയ പുരോഗമിക്കുക ആണ്. ബുധനാഴ്ച രാത്രി 9 മുതൽ വ്യാഴാഴ്ച രാവിലെ 7.30 വരെ ഗതാഗതനിയന്ത്രണം ഉണ്ടാകുന്നതാണ്. സ്പാൻ കോൺക്രീറ്റ് നടത്തുന്നതിനുളള യന്ത്രങ്ങൾ ദേശീയപാതയിലെ സർവീസ് റോഡുകളില്‍ സ്ഥാപിക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണമെന്ന് നിർമാണക്കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റി പറഞ്ഞു.