ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം: ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ യാത്രക്കാര്‍

അടിയന്തര ആവശ്യങ്ങൾക്ക് കാരണം ബോധിപ്പിച്ച് വാഹന യാത്രയ്ക്ക് അനുമതി തേടാവുന്നതാണെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ കഴിഞ്ഞ ദിവസം പറഞ്ഞത് ഏറെ പ്രതീക്ഷയോടെയാണ് വയനാട്ടിലെ ജനങ്ങളും യാത്രക്കാരും കാണുന്നത്. രാത്രിയാത്രാ നിരോധനത്തിന് പരിഹാരമായി പ്രദേശത്ത് മേൽപാലമോ തുരങ്കപാതയോ നിര്‍ദേശിച്ച് സുപ്രീം കോടതിയെ അറിയിക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.