സംസ്ഥാനത്തെ രണ്ട് ദേശീയ പാതകളുടെ വികസനത്തിന് GST വിഹിതവും റോയല്‍റ്റിയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. എറണാകുളം ബൈപാസ്, കൊല്ലം - ചെങ്കോട്ട എന്നീ പാതകളുടെ നിര്‍മാണത്തിലാണ് നികുതി ഒഴിവാക്കുന്നത്. ഇതോടെ 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാവുക. ദേശീയപാതാ വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
അരൂർ – തുറവൂർ യാത്രാദുരിതം; വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ് പരിഹാരമെന്ന് കളക്ടർ
അരൂർ - തുറവൂർ ദുരിത യാത്രയ്ക്കുള്ള ഏക പരിഹാരം വാഹനങ്ങൾ വഴി തിരിച്ചു വിടുക മാത്രമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. ഇതിനുള്ള ഗതാഗത ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും കളക്ടർ അറിയിച്ചു. വലിയ വാഹനങ്ങൾ അരൂർ - തുറവൂർ ദേശീയപാത വഴി വരാൻ അനുവദിക്കില്ലെന്നും റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കുമെന്നും കളക്ടർ പറഞ്ഞു.
കാസർഗോഡ് നഗരത്തിൽ ദേശീയപാത പത്തരമണിക്കൂർ അടച്ചിടും
ദേശീയപാതാ വികസനം നടക്കുന്നതിന്‍റെ ഭാഗമായി കാസർഗോഡ് നഗരത്തിൽ നിർമിക്കുന്ന ഫ്ലൈഓവറിന്റെ സ്പാൻ കോൺക്രീറ്റ് ചെയ്യുന്ന പ്രക്രിയ പുരോഗമിക്കുക ആണ്. ബുധനാഴ്ച രാത്രി 9 മുതൽ വ്യാഴാഴ്ച രാവിലെ 7.30 വരെ ഗതാഗതനിയന്ത്രണം ഉണ്ടാകുന്നതാണ്. സ്പാൻ കോൺക്രീറ്റ് നടത്തുന്നതിനുളള യന്ത്രങ്ങൾ ദേശീയപാതയിലെ സർവീസ് റോഡുകളില്‍ സ്ഥാപിക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണമെന്ന് നിർമാണക്കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പറഞ്ഞു.
കാലടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ വലയുന്നു
MC റോഡിൽ മരോട്ടിച്ചോട്- ഒക്കൽ വരെയുളള 5 കിലോമീറ്റർ ദൂരം വാഹനങ്ങൾക്ക് കടന്നു പോകാന്‍ ഒരു മണിക്കൂറിലേറെ സമയം എടുക്കുന്നതായാണ് പരാതി. പരിചയ സമ്പത്തുളള ട്രാഫിക് വാർഡൻമാരെ നിയോഗിക്കാത്തതും വാഹനങ്ങളുടെ അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്ക് കൂട്ടുന്നു. വിമാനത്താവള യാത്രക്കാർ പലപ്പോഴും കുരുക്കിൽ പെട്ട് വലയുകയാണ്.Read More
തലശ്ശേരി-മാഹി ബൈപാസിൽ അശാസ്ത്രീയ ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തമാകുന്നു
ആംബുലൻസ് ഉൾപ്പെടെ അടിയന്തരമായി പോകേണ്ട വാഹനങ്ങൾ, ടോൾ ആവശ്യമില്ലാത്ത ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾ കടത്തിവിടാൻ പ്രത്യേക ഗേറ്റ് ഇല്ലാത്തത് നൂറു കണക്കിന് യാത്രക്കാരെ ആണ് ബുദ്ധിമുട്ടിലാക്കുന്നത്. വാഹനത്തിരക്കുള്ള സമയങ്ങളിൽ ടോൾ ഗേറ്റിൽ ദീര്‍ഘമുളള ഗതാഗത കുരുക്ക് ആണ് ഉണ്ടാകുന്നത്. ആറുവരി പാത ടോൾ ബൂത്തിലെത്തുമ്പോൾ നാലുവരിയായി ചുരുങ്ങുന്നതാണ് പ്രതിസന്ധിക്ക് കാരണം.
മാഹി ബൈപ്പാസ് യാഥാര്‍ഥ്യമാക്കാന്‍ കേരളം വഹിച്ച പങ്ക് ജനങ്ങള്‍ക്ക് അറിയാവുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ദേശീയപാത വികസനത്തിനായി സംസ്ഥാനത്ത് 5,600 കോടി രൂപയുടെ ഫണ്ട് ആണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിനിയോഗിച്ചത്. രണ്ടാഴ്ചയുടെ ഇടവേളകളില്‍ ദേശീയപാതയുടെ പ്രവൃത്തികള്‍ സംബന്ധിച്ച് അവലോകനങ്ങള്‍ നടത്തുന്നുണ്ട്. ദേശീയ പാത 66 ന്‍റെ വികസനത്തിനായി കേരളം ഫണ്ട് തന്നു എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിട്ടുളളതാണ് എന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ആലപ്പുഴയില്‍ ഉന്നത നിലവാരത്തില്‍ നിര്‍മിച്ച മൂന്നുവരി ദേശീയപാതയിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി
പുറക്കാട് ഭാഗത്ത് ടാര്‍ ചെയ്ത ഇടത്താണ് തുറന്നുകൊടുത്തത്. അമ്പലപ്പുഴ കരൂരിനും തോട്ടപ്പള്ളിക്കുമിടയിലുള്ള ഭാഗത്താണ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ദേശീയപാതയില്‍ ഫെബ്രുവരി 19നാണ് ടാറിങ് ആരംഭിച്ചത്. ആലപ്പുഴ ജില്ലയില്‍ 83 കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാത ഉണ്ട്. അടുത്തവര്‍ഷം പകുതിയോടെ ആറുവരിപ്പാത പൂര്‍ത്തിയാക്കാനാവുന്ന വിധത്തിലാണ് ജോലികള്‍ നടക്കുന്നത്.
ഒന്‍പതര വര്‍ഷത്തിനിടെ 92,000 കിലോമീറ്റര്‍ ദേശീയ പാതകള്‍ നിര്‍മ്മിച്ചതായി കേന്ദ്ര ഗതാഗത മന്ത്രാലയം
ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുളള തിരക്കും വര്‍ധിച്ചു വരുന്ന ജനസംഖ്യയുടെ ആവശ്യങ്ങളും കണക്കിലെടുത്താണ് അടുത്ത 50 വര്‍ഷത്തേക്കുള്ള നാഷണല്‍ ഹൈവേകള്‍ നിര്‍മ്മിക്കുക. വരാനിരിക്കുന്ന കാലത്തിന് ആവശ്യമായ ഗതാഗത മാതൃകകള്‍ ആസൂത്രണം ചെയ്ത് വികസിപ്പിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുളള ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ സഹായം മന്ത്രാലയം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നും സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു.
പത്തുമാസം കൊണ്ട് ദേശീയ പാതകളിലെ ടോൾ പിരിവ് 53,289 കോടി കടന്നു
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയ പാതകളിലെ ടോൾ ഇനത്തില്‍ ആകെ ലഭിച്ചത് 48,028.22 കോടി രൂപയായിരുന്നു. ഇന്ത്യയില്‍ ടോൾ പിരിക്കുന്ന റോഡുകളുടെ ദൈർഘ്യം വര്‍ധിച്ചതും ഫാസ്ടാഗ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതുമാണ് ടോൾ പിരിവിലെ വർധനയ്ക്ക് കാരണം. 2030 ഓടെ റോഡുകളിൽ നിന്ന് ലഭിക്കുന്ന ടോൾ വരുമാനം 1.3 ലക്ഷം കോടി രൂപയാകുമെന്ന് കണക്കാക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
2013 ൽ 2433.25 കോടി രൂപ ചെലവിൽ നിര്‍മാണം ആരംഭിച്ച നാലുവരിപ്പാതയുടെ ദൂരം 53.7 കിലോമീറ്ററാണ്. 25 വലിയ പാലങ്ങളും 13 ചെറിയ പാലങ്ങളും ഒരു റെയിൽവേ മേൽപ്പാലവും പാതയുടെ ഭാഗമായി ഉണ്ടാകും. കാരോട് നിന്നും നാഗർകോവിലിലേക്ക് 30 മിനിറ്റ് കൊണ്ടും കന്യാകുമാരിയിലേക്ക് 45 മിനിറ്റ് കൊണ്ടും യാത്ര സാധ്യമാക്കുകയാണ് പാതയുടെ ലക്ഷ്യം.