ബ്രഹ്മോസ് മിസൈലുകളുടെ കയറ്റുമതിക്കൊരുങ്ങി ഇന്ത്യ

അടുത്ത പത്തു ദിവസത്തിനുള്ളില്‍ മിസൈലുകളുടെ ഗ്രൗണ്ട് സിസ്റ്റങ്ങളുടെ കയറ്റുമതി തുടങ്ങും. മാര്‍ച്ച് മാസത്തോടെ ഇവ അയക്കാനാകും എന്നാണ് പ്രതീക്ഷയെന്നും ഡിഫൻസ് റിസർച് ആന്‍റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ചെയര്‍മാന്‍ ഡോ സമീര്‍ വി കാമത്ത് പറഞ്ഞു. ഫിലിപ്പീന്‍സിലേക്ക് ബ്രഹ്മോസ് മിസൈലുകള്‍ അയച്ചിട്ടുണ്ടെന്നും മറ്റു രാജ്യങ്ങളില്‍ നിന്നും മിസൈല്‍ വേണമെന്ന ആവശ്യമുയർന്നിട്ടുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.