ഡീപ് ഫേക്ക് തട്ടിപ്പ്; 8 ദിവസത്തിനുള്ളിൽ നിയമ ഭേദഗതിയെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള പലരും ഡീപ് ഫേക്ക് തട്ടിപ്പിന് ഇരയായ സംഭവത്തിലാണ് കേന്ദ്രം നടപടിയെടുക്കാനൊരുങ്ങുന്നത്. പരാതികളിൽ സമൂഹ മാധ്യമ കമ്പനികൾ നടപടി സ്വീകരിക്കണം എന്നാണ് നിലവിലെ ഐടി നിയമത്തിൽ പറയുന്നത്. സാമൂഹിക മാധ്യമ കമ്പനികൾ ഡീപ് ഫേക്ക് തട്ടിപ്പ് തടയുന്നില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Tags : Deep Fake