Short Vartha - Malayalam News

ഡീപ് ഫേക്ക് തട്ടിപ്പുകള്‍ തടയേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡീപ് ഫേക്ക് തട്ടിപ്പുകളുടെ ആരംഭ കാലത്തിലൂടെ ആണ് നമ്മൾ‌ കടന്നു പോകുന്നത്. AI ദുരുപയോഗം ചെയ്യാന്‍ സാധ്യതകള്‍ ഏറെയാണ്. AI നിർമിത ഉള്ളടക്കങ്ങൾക്ക് വാട്ടർ മാർക്ക് നിർബന്ധമാക്കുന്നത് തട്ടിപ്പുകള്‍ ഒരു പരിധി വരെ തടഞ്ഞേക്കാം എന്നും നരേന്ദ്ര മോദി ബിൽഗേറ്റ്സുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു. അതേസമയം AI ഒരു വലിയ അവസരമാണ് എങ്കിലും അതോടൊപ്പം വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ടെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു.