ഡീപ് ഫേക്ക്: എല്ലാ സാമൂഹിക മാധ്യമങ്ങളും IT നിയമങ്ങൾ പാലിക്കണമെന്ന് കേന്ദ്രം

AI സംബന്ധിച്ച് വിവിധ ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് കേന്ദ്ര IT മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് IT നിയമങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകിയത്. കേന്ദ്ര IT സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മെറ്റ, ഗൂഗിൾ, ടെലിഗ്രാം തുടങ്ങി വിവിധ കമ്പനികളുടെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിനു ശേഷമാണ് നിർദേശം.