Short Vartha - Malayalam News

ഡീപ് ഫേക്ക് വിഡിയോയില്‍ 90 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലി പ്രധാനമന്ത്രി

ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചു. മെലോനി പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നതിനു മുൻപ് നിര്‍മിച്ചതാണ് ഡീപ് ഫേക്ക് വിഡിയോകള്‍. 2020 ൽ US ലെ ഒരു അശ്ലീല വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ വീഡിയോകള്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് ഒരാളുടെ മുഖം മറ്റൊരാളുടേതിൽ കൃത്രിമമായി ചേർക്കുകയാണ് ഡീപ് ഫേക്കില്‍ ചെയ്യുന്നത്.