സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ്ഫേക്ക് വീഡിയോ പുറത്ത്

ഓൺലൈൻ ഗെയിം പരിചയപ്പെടുത്തുന്ന രീതിയിലാണ് സച്ചിന്റെ ഡീപ്ഫേക്ക് വീഡിയോ പ്രചരിക്കുന്നത്. ഇതിനെതിരെ സച്ചിൻ ടെണ്ടുൽക്കർ രംഗത്തെത്തി. ഇത്തരത്തിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ആശങ്കയുണ്ടെന്നും നടപടിയെടുക്കണമെന്നും താരം ആവശ്യപ്പെട്ടു. ഇത്തരം ഡീപ്‌ഫേക്ക് വീഡിയോകൾ റിപ്പോർട്ട് ചെയ്യണമെന്നും സച്ചിൻ ട്വീറ്റ് ചെയ്തു.