Short Vartha - Malayalam News

ഡീപ് ഫേക്ക് വീഡിയോയ്‌ക്കെതിരെ പരാതി നൽകി നടൻ രൺവീർ സിംഗ്

രൺവീർ സിംഗ് ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നതായി ഉളള ഡീപ് ഫേക്ക് വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചത്. വാരണാസി സന്ദർശന വേളയിൽ രൺവീർ നല്‍കിയ അഭിമുഖത്തിന്‍റെ വീഡിയോ യഥാർത്ഥമാണെങ്കിലും AI ഉപയോഗിച്ച് ഓഡിയോ വ്യാജമായി നിര്‍മിച്ചാണ് ഡീപ് ഫേക്ക് സൃഷ്ടിച്ചത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും സംബന്ധിച്ച് പ്രധാനമന്ത്രിയെ രൺവീർ വിമർശിക്കുന്നതാണ് ഡീപ്ഫേക്കിൽ ഉളളത്. നേരത്തെ, സമാനമായ രീതിയില്‍ ഉളള നടൻ ആമിർ ഖാന്‍റെ ഡീപ് ഫേക്ക് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.