അബുദാബിയിൽ നിന്ന് ഇത്തിഹാദിന്‍റെ കോഴിക്കോട്, തിരുവനന്തപുരം സർവീസ് ജനുവരി 1 മുതൽ

അബുദാബിയിൽനിന്ന് വെളുപ്പിന് 3.20 ന് തിരിക്കുന്ന വിമാനം രാവിലെ 9 നാണ് തിരുവനന്തപുരത്തെത്തുക. അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഇത്തിഹാദ് എയർവേയ്സിന്‍റെ വിമാനം ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് രാത്രി 7.55 നും എത്തും. 198 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് സർവീസ് നടത്തുന്നത്.