ഗസയിൽ ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നൂറോളം പേരെ അബൂദബിയിലെത്തിച്ചു
ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ നൂറോളം പേരെ ചികിത്സയ്ക്കായി അബൂദബിയിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചു കൊണ്ടുള്ള രക്ഷാദൗത്യത്തിനാണ് UAE നേതൃത്വം നൽകിയത്. ഇസ്രായേലിലെ റമോൺ വിമാനത്താവളം മുഖേനയാണ് ഇവരെ അബൂദബിയിലെത്തിച്ചത്. UAE യുടെ നേതൃത്വത്തിൽ ഇതു രണ്ടാം തവണയാണ് രോഗികളെയും, പരിക്കേറ്റവരെയും ചികിത്സയ്ക്കായി അബൂദബിയിലെത്തിക്കുന്നത്.
വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി
വനിത ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ യുഎഇയില്‍ വച്ചാണ് നടക്കുക. ബംഗ്ലാദേശിലെ ആഭ്യന്തര സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് ലോകകപ്പിന്റെ വേദി മാറ്റിയത്. UAEയിലെ ദുബായിലും ഷാര്‍ജയിലുമുള്ള വേദികളിലായി ഒക്‌ടോബര്‍ 3 മുതല്‍ 20 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. വനിത ട്വന്റി 20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പാണിത്. ലോകകപ്പ് വേദിയാവാനുള്ള ICCയുടെ നിര്‍ദേശം BCCI നിരസിച്ചിരുന്നു. കാലാവസ്ഥയും അടുത്ത വര്‍ഷം വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കുന്നതിനാലുമാണ് ICCയുടെ നിര്‍ദേശം BCCI നിരസിച്ചത്.
തൊഴില്‍ മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ തന്നെ 3000 ദിര്‍ഹം (ഏകദേശം 68,000 രൂപ) മാസശമ്പളവും താമസ സൗകര്യവുമുള്ള ആര്‍ക്കും ഇനി കുടുംബത്തെ UAEയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. 4000 ദിര്‍ഹം (ഏകദേശം 91,000 രൂപ) ശമ്പളമുള്ളവര്‍ക്ക് താമസ സൗകര്യമുണ്ടെങ്കില്‍ സ്പോണ്‍സറുടെ സഹായമില്ലാതെ കുടുംബത്തെ കൊണ്ടുവരാവുന്നതാണ്. ഉദ്യോഗസ്ഥര്‍ക്കും സംരംഭകര്‍ക്കും ഫാമിലി വിസയ്ക്ക് അപേക്ഷിക്കാന്‍ അനുമതിയുണ്ട്.Read More
ബംഗ്ലാദേശ് ആഭ്യന്തര കലാപം: UAEൽ തെരുവിലിറങ്ങി പ്രതിഷേധിച്ചവർക്കെതിരെ ശക്തമായ നടപടിയെടുത്ത് UAE
ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ UAEൽ തെരുവിലിറങ്ങി പ്രതിഷേധിച്ച സംഭവത്തിൽ മൂന്ന് ബംഗ്ലാദേശ് പൗരന്മാർക്ക് ജീവപര്യന്തം തടവും 54 പേർക്ക് ജയിൽ ശിക്ഷയും അബുദാബി ഫെഡറൽ അപ്പീൽ കോടതി വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. 53 പേർക്ക് 10 വർഷം തടവും നാടുകടത്തലും ഒരാൾക്ക് 11 വർഷം തടവും നാടുകടത്തലുമാണ് ശിക്ഷ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബംഗ്ലാദേശിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബംഗ്ലാദേശി പ്രവാസികൾ UAEലെ വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.
UAEയില്‍ കനത്ത ചൂട് ; താപനില 50 ഡിഗ്രിയ്ക്ക് മുകളില്‍
UAEയില്‍ താപനില കുതിച്ചുയരുന്നു. അബുദാബിയിലെ അല്‍-ഐന്‍ നഗരത്തിലെ സ്വീഹാനില്‍ ഇന്നലെ 50.8 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. അറേബ്യന്‍ ഉപദ്വീപിനെ ബാധിക്കുന്ന ഉഷ്ണതരംഗം UAEയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും തന്മൂലം മരുഭൂമിയിലും ഉള്‍നാടന്‍ തീരപ്രദേശങ്ങളിലും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാമെന്നും ഇത് 5 ദിവസത്തേക്ക് തുടരാമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
QR കോഡ് അധിഷ്ഠിത UPI പണമിടപാടുകള്‍ ഇനി UAEയിലും
മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്ന നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഇത് സാധ്യമാക്കിയത്. NPCI ഇന്റര്‍നാഷണല്‍ പേമെന്റ്സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ലക്ഷത്തോളം POS ടെര്‍മിനലുകളില്‍ ഇനി UPI ഇടപാടുകള്‍ നടത്താനാവും. ഇതുവഴി ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും UAEയില്‍ QR കോഡ് സ്‌കാന്‍ ചെയ്ത് പണം നല്‍കാനാവും.
UAE ഉള്‍പ്പെടെയുള്ള മേഖലയിലെ ചൂട് ഇനിയും ഉയരും
തെക്കുകിഴക്കന്‍ കാറ്റ്, ഇന്ത്യയിലെ ന്യൂനമര്‍ദം എന്നിവ ചൂട് ഇനിയും ഉയരാന്‍ കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊടിക്കാറ്റിന്റെ ശക്തിയും വര്‍ധിച്ചേക്കും. പുലര്‍ച്ചെ മൂടല്‍മഞ്ഞും അനുഭവപ്പെടും. എന്നാല്‍ ചിലയിടങ്ങളില്‍ മഴ ലഭിക്കുമെന്നും നിഗമനമുണ്ട്. ഈ സാഹചര്യത്തില്‍ രാവിലെ 10നും വൈകിട്ട് 4നും ഇടയ്ക്കുള്ള സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ മതിയായ മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.
UAEല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി
ബലാത്സംഗം, ബന്ധുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ബലാത്സംഗം നടന്നെങ്കില്‍ ഉടന്‍ അധികൃതരെ അറിയിക്കുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് വഴി തെളിയിക്കുകയും വേണം. ഗര്‍ഭഛിദ്രം നടക്കുമ്പോള്‍ ഭ്രൂണത്തിന് 120 ദിവസത്തില്‍ താഴെ വളര്‍ച്ച മാത്രമേ പാടുള്ളൂ. കൂടാതെ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും UAEയില്‍ താമസിച്ചവര്‍ക്ക് മാത്രമേ ഈ നിയമം ബാധകമാകുകയുള്ളൂ.
ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറും UAEയും
ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഖത്തര്‍. UAEയും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ഖത്തറിന്റെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പാദനം 2014ല്‍ ഗണ്യമായ ഇടിവിന് മുന്‍പേ തന്നെ 1,43,000 ഡോളറിലെത്തിയിരുന്നു. കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രതിരോധ ശേഷിയേയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
UAE ൽ വീണ്ടും മഴയ്ക്ക് സാധ്യത
കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി UAE ൽ ഇന്ന് രാത്രി മുതൽ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് UAE ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിൻറെ തെക്ക്, പടിഞ്ഞാറൻ മേഖലകളിലാണ് മഴ ലഭിക്കാൻ സാധ്യതയുള്ളത്. കഴിഞ്ഞ മാസം UAE ൽ വലിയ രീതിയിൽ മഴ ലഭിച്ചിരുന്നു. രാജ്യം ഉഷ്ണ കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന് മുന്നോടിയായുള്ള കാലാവസ്ഥാ മാറ്റത്തിന്റ ഭാഗമായാണ് മാറിമാറി മഴയും ചൂടും വരുന്നത് എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.