റിലയൻസിന്‍റെ എയർ ഫൈബർ കേരളത്തില്‍ അവതരിപ്പിച്ചു

റിലയൻസിന്‍റെ ബ്രോഡ്ബാന്‍ഡ് സര്‍വീസായ എയർ ഫൈബർ സേവനം കേരളത്തിലും അവതരിപ്പിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് മാത്രമാണ് സേവനം ലഭിക്കുക. 599, 899, 1199 എന്നീ തുകയുടെ പ്ലാനുകളാണുള്ളത്. OTT ആപ്ലിക്കേഷനുകളും സൗജന്യമായി ലഭിക്കും.