5 ജി ശൃംഖല ശക്തിപ്പെടുത്താന്‍ ജിയോയും വൺപ്ലസും ഒന്നിക്കുന്നു

രാജ്യത്ത് ഉടനീളമുള്ള വൺപ്ലസ്, ജിയോ ട്രൂ 5G ഉപയോക്താക്കൾക്ക് മികച്ച 5G നെറ്റ്‌വർക്ക് സേവനം നൽകാനാണ് ഇരു കമ്പനികളും ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഒരു അത്യാധുനിക 5G ഇന്നൊവേഷൻ ലാബ് നിർമ്മിക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചു. പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കുക, 5G സേവനങ്ങളിൽ മാറ്റം സൃഷ്ടിച്ച് വേഗത്തില്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുക എന്നിവയാണ് കമ്പനിയുടെ മറ്റ് ലക്ഷ്യങ്ങള്‍.
Tags : Jio