Short Vartha - Malayalam News

ഡാറ്റാ ട്രാഫിക്കില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറായി റിലയന്‍സ് ജിയോ

ചൈന മൊബൈലിനെ മറികടന്നാണ് റിലയന്‍സ് ജിയോ മുന്നിലെത്തിയത്. 2024ലെ ആദ്യ പാദത്തില്‍ റിലയന്‍സ് ജിയോയുടെ ഡാറ്റാ ഉപഭോഗം 40.9 എക്സാബൈറ്റിലെത്തി. ഇതേ കാലയളവില്‍ ചൈന മൊബൈലിന്റെ ഡാറ്റാ ഉപഭോഗം 38 എക്‌സാബൈറ്റിലായിരുന്നുവെന്നാണ് അനലറ്റിക്സ് സ്ഥാപനമായ ടെഫിഷ്യന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024 മാര്‍ച്ച് വരെ ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 48.18 കോടിയാണ്.