രാജ്യത്തെ 2G, 3G നെറ്റ്‍വർക്കുകള്‍ പൂർണമായി നിർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ജിയോ

അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനായി രാജ്യത്തെ 2G, 3G നെറ്റ്‍വർക്ക് സേവനങ്ങള്‍ പൂർണമായും അടച്ചുപൂട്ടണമെന്നാണ് ജിയോ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഈ സേവനങ്ങള്‍ നിർത്തി എല്ലാ ഉപഭോക്താക്കളെയും 4G, 5G നെറ്റ്‍വർക്കുകളിലേക്ക് മാറ്റാനാണ് ജിയോ നിർദേശിച്ചിരിക്കുന്നത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഈ നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
Tags : Jio