Short Vartha - Malayalam News

കേരളത്തിലെ ഗ്രാമങ്ങളിലും ജിയോ എയര്‍ ഫൈബര്‍ സേവനം ലഭ്യമാക്കി റിലയന്‍സ് ജിയോ

വണ്ടൂര്‍, നിലമ്പൂര്‍, മേപ്പാടി, പുല്‍പ്പള്ളി, ബദിയടുക്ക, പീരുമേട്, മൂന്നാര്‍, അഗളി, നീലേശ്വരം, ഭീമനടി, പാറശ്ശാല, കോന്നി, എരുമേലി, കുമളി എന്നിവിടങ്ങളിലാണ് റിലയന്‍സ് ജിയോ സേവനം എത്തിച്ചിരിക്കുന്നത്. ജിയോ എയര്‍ ഫൈബറിന് 30 Mbps മുതല്‍ 1.6 Gbps വരെ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ കഴിയും. കേരളത്തില്‍ ആദ്യമായി തിരുവനന്തപുരത്ത് ആയിരുന്നു ജിയോ എയര്‍ ഫൈബര്‍ സേവനം എത്തിയത്.