Short Vartha - Malayalam News

നെറ്റ്ഫ്‌ളിക്‌സ്, പ്രൈം തുടങ്ങിയ 15 OTT പ്ലാറ്റ്‌ഫോമുകളില്‍ സൗജന്യ സബ്ക്രിപ്ഷന്‍ പ്ലാനുമായി ജിയോ

ജിയോ സിനിമ, നെറ്റ്ഫ്ളിക്സ്, പ്രൈം, ഹോട്സ്റ്റാര്‍, സോണി ലിവ് തുടങ്ങിയ 15 ഓളം OTT പ്ലാറ്റ്‌ഫോമുകളുടെ സബ്ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കുന്ന പുതിയ പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 30 Mbps സ്പീഡുള്ള ഡാറ്റയും നല്‍കുന്ന പുതിയ പ്ലാനിന് 888 രൂപയാണ് പ്രതിമാസം നിരക്ക്. ജിയോ എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് 1000 GB പരിധിയിലും ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് 3300 GB പരിധിയിലും മാത്രമെ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. 800ലധികം ഡിജിറ്റല്‍ ടിവി ചാനലുകളും ലഭ്യമാകും.