Short Vartha - Malayalam News

പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ താരിഫ് വര്‍ധിപ്പിക്കാനൊരുങ്ങി ജിയോ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോയുടെ പുതുക്കിയ നിരക്കുകള്‍ പ്രകാരം 600 രൂപ വരെ ഉയര്‍ന്നേക്കാം എന്നാണ് സൂചന. പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വരും. ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളുടെ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടാവുക. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് 189 രൂപയാകും. അങ്ങനെ എല്ലാ പ്ലാനുകളിലും വര്‍ധവുണ്ടാകും.