ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോയുടെ പുതുക്കിയ നിരക്കുകള്‍ പ്രകാരം 600 രൂപ വരെ ഉയര്‍ന്നേക്കാം എന്നാണ് സൂചന. പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വരും. ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളുടെ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടാവുക. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് 189 രൂപയാകും. അങ്ങനെ എല്ലാ പ്ലാനുകളിലും വര്‍ധവുണ്ടാകും.
നെറ്റ്ഫ്‌ളിക്‌സ്, പ്രൈം തുടങ്ങിയ 15 OTT പ്ലാറ്റ്‌ഫോമുകളില്‍ സൗജന്യ സബ്ക്രിപ്ഷന്‍ പ്ലാനുമായി ജിയോ
ജിയോ സിനിമ, നെറ്റ്ഫ്ളിക്സ്, പ്രൈം, ഹോട്സ്റ്റാര്‍, സോണി ലിവ് തുടങ്ങിയ 15 ഓളം OTT പ്ലാറ്റ്‌ഫോമുകളുടെ സബ്ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കുന്ന പുതിയ പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 30 Mbps സ്പീഡുള്ള ഡാറ്റയും നല്‍കുന്ന പുതിയ പ്ലാനിന് 888 രൂപയാണ് പ്രതിമാസം നിരക്ക്. ജിയോ എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് 1000 GB പരിധിയിലും ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് 3300 GB പരിധിയിലും മാത്രമെ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. 800ലധികം ഡിജിറ്റല്‍ ടിവി ചാനലുകളും ലഭ്യമാകും.
ഡാറ്റാ ട്രാഫിക്കില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറായി റിലയന്‍സ് ജിയോ
ചൈന മൊബൈലിനെ മറികടന്നാണ് റിലയന്‍സ് ജിയോ മുന്നിലെത്തിയത്. 2024ലെ ആദ്യ പാദത്തില്‍ റിലയന്‍സ് ജിയോയുടെ ഡാറ്റാ ഉപഭോഗം 40.9 എക്സാബൈറ്റിലെത്തി. ഇതേ കാലയളവില്‍ ചൈന മൊബൈലിന്റെ ഡാറ്റാ ഉപഭോഗം 38 എക്‌സാബൈറ്റിലായിരുന്നുവെന്നാണ് അനലറ്റിക്സ് സ്ഥാപനമായ ടെഫിഷ്യന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024 മാര്‍ച്ച് വരെ ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 48.18 കോടിയാണ്.
കേരളത്തിലെ ഗ്രാമങ്ങളിലും ജിയോ എയര്‍ ഫൈബര്‍ സേവനം ലഭ്യമാക്കി റിലയന്‍സ് ജിയോ
വണ്ടൂര്‍, നിലമ്പൂര്‍, മേപ്പാടി, പുല്‍പ്പള്ളി, ബദിയടുക്ക, പീരുമേട്, മൂന്നാര്‍, അഗളി, നീലേശ്വരം, ഭീമനടി, പാറശ്ശാല, കോന്നി, എരുമേലി, കുമളി എന്നിവിടങ്ങളിലാണ് റിലയന്‍സ് ജിയോ സേവനം എത്തിച്ചിരിക്കുന്നത്. ജിയോ എയര്‍ ഫൈബറിന് 30 Mbps മുതല്‍ 1.6 Gbps വരെ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ കഴിയും. കേരളത്തില്‍ ആദ്യമായി തിരുവനന്തപുരത്ത് ആയിരുന്നു ജിയോ എയര്‍ ഫൈബര്‍ സേവനം എത്തിയത്.
5G ഇന്‍റഗ്രേറ്റഡ് AI പ്ലാറ്റ്ഫോമായ ജിയോ ബ്രെയിന്‍ അവതരിപ്പിച്ച് ജിയോ
ടെലികോം, ബിസിനസ് നെറ്റ്‌വർക്കുകള്‍ മെച്ചപ്പെടുത്താനായി നൂറു കണക്കിന് എഞ്ചിനീയർ രണ്ട് വർഷത്തോളമായി റിസർച്ച് ചെയ്ത് രൂപകല്‍പ്പന ചെയ്ത AI പ്ലാറ്റ്ഫോമാണ് ജിയോ ബ്രെയിൻ. വിവിധ ഡാറ്റകള്‍ വിശകലനം ചെയ്യാനായി ഡവലപ്പർമാർക്കായി 500ലധികം ടൂളുകളാണ് ജിയോ ബ്രെയിൻ വാഗ്ദാനം ചെയ്യുന്നത്. 5G സേവനങ്ങളും ബിസിനസ് പ്രവർത്തനങ്ങളും മെച്ചപ്പെടുത്താനും ഭാവിയില്‍ 6Gയിലേക്ക് തയ്യാറെടുക്കാനും ഇത് ലക്ഷ്യമിടുന്നു.
രാജ്യത്തെ 2G, 3G നെറ്റ്‍വർക്കുകള്‍ പൂർണമായി നിർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ജിയോ
അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനായി രാജ്യത്തെ 2G, 3G നെറ്റ്‍വർക്ക് സേവനങ്ങള്‍ പൂർണമായും അടച്ചുപൂട്ടണമെന്നാണ് ജിയോ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഈ സേവനങ്ങള്‍ നിർത്തി എല്ലാ ഉപഭോക്താക്കളെയും 4G, 5G നെറ്റ്‍വർക്കുകളിലേക്ക് മാറ്റാനാണ് ജിയോ നിർദേശിച്ചിരിക്കുന്നത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഈ നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
5 ജി ശൃംഖല ശക്തിപ്പെടുത്താന്‍ ജിയോയും വൺപ്ലസും ഒന്നിക്കുന്നു
രാജ്യത്ത് ഉടനീളമുള്ള വൺപ്ലസ്, ജിയോ ട്രൂ 5G ഉപയോക്താക്കൾക്ക് മികച്ച 5G നെറ്റ്‌വർക്ക് സേവനം നൽകാനാണ് ഇരു കമ്പനികളും ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഒരു അത്യാധുനിക 5G ഇന്നൊവേഷൻ ലാബ് നിർമ്മിക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചു. പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കുക, 5G സേവനങ്ങളിൽ മാറ്റം സൃഷ്ടിച്ച് വേഗത്തില്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുക എന്നിവയാണ് കമ്പനിയുടെ മറ്റ് ലക്ഷ്യങ്ങള്‍.
റിപ്പബ്ലിക് ഡേ: വമ്പൻ ഓഫറുകളുമായി ജിയോ
അൺലിമിറ്റഡ് ആനുകൂല്യങ്ങളുള്ള ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനാണ് ജിയോ അവതരിപ്പിക്കുന്നത്. 4,498 രൂപ വിലയുള്ള കൂടിയ ജിയോ പ്ലാനിന് ഒപ്പം പ്രൈം, ഹോട്ട്‌സ്റ്റാർ, നെറ്റ്ഫ്ലിക്സ് തുടങ്ങി 14 OTT സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കും. കൂടാതെ സ്വിഗ്ഗി സബ്‌സ്‌ക്രിപ്‌ഷൻ, റിലയൻസ് ഡിജിറ്റലിൽ 10 ശതമാനം വരെ കിഴിവ് തുടങ്ങിയ ഓഫറുകളും നൽകും.
റിലയൻസിന്‍റെ എയർ ഫൈബർ കേരളത്തില്‍ അവതരിപ്പിച്ചു
റിലയൻസിന്‍റെ ബ്രോഡ്ബാന്‍ഡ് സര്‍വീസായ എയർ ഫൈബർ സേവനം കേരളത്തിലും അവതരിപ്പിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് മാത്രമാണ് സേവനം ലഭിക്കുക. 599, 899, 1199 എന്നീ തുകയുടെ പ്ലാനുകളാണുള്ളത്. OTT ആപ്ലിക്കേഷനുകളും സൗജന്യമായി ലഭിക്കും.