അട്ടപ്പാടിയിലടക്കം അഞ്ച് ഗ്രാമങ്ങളില്‍ 5 G സേവനമെത്തി
റിലയന്‍സ് ജിയോയും പട്ടികവര്‍ഗ വികസന വകുപ്പും കൈകോര്‍ത്തതോടെയാണ് ഗ്രാമങ്ങളിലേക്ക് 5 G സേവനം എത്തിക്കാനായത്. ഇന്റര്‍നെറ്റ് സേവനം പട്ടിക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ. ആര്. കേളു ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി അഗളി പഞ്ചായത്തിലെ കോട്ട മേട്, ചിറ്റൂര്‍, വയനാട് പുല്‍പ്പള്ളി മേലേക്കാപ്പ്, ഇടുക്കി കോഴിമല പാമ്പാടിക്കുഴി, പത്തനംതിട്ട പെരുനാട് അട്ടത്തോട് എന്നീ കേന്ദ്രങ്ങളിലെ സമൂഹൃ പഠനമുറികളിലും അംഗന്‍വാടികളിലുമാണ് 5 G സൗകര്യം എത്തിച്ചത്.
Related News
5G സേവനം ആരംഭിക്കാനൊരുങ്ങി Vi
അടുത്ത 6-7 മാസത്തിനുള്ളിൽ ഇന്ത്യയിൽ 5G അവതരിപ്പിക്കാനാണ് Vi പദ്ധതിയിടുന്നത്. 5G നെറ്റ്വർക്ക് ആരംഭിക്കുന്നതോടെ 3G പൂർണമായി ഒഴിവാക്കും എന്ന് Vi ചീഫ് എക്സിക്യൂട്ടീവ് അക്ഷയ മൂന്ദ്ര അറിയിച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ എയർടെല്ലും റിലയൻസ് ജിയോയുമാണ് 5G സേവനങ്ങൾ ആരംഭിച്ചിട്ടുളള ടെലികോം കമ്പനികള്‍.
ഇന്ത്യയിൽ നിന്ന് സൈബർ തട്ടിപ്പുകാർ 3 വർഷം കൊണ്ട് തട്ടിയെടുത്തത് 10319 കോടി രൂപ
ഇന്ത്യൻ സൈബർക്രൈം കോ–ഓർഡിനേഷൻ സെന്റർ അറിയിച്ചത് പ്രകാരം ഇതിൽ 4.3 ലക്ഷം പേരിൽ നിന്ന് തട്ടിയെടുത്ത 1127 കോടി രൂപയാണ് ഇതുവരെ തിരിച്ചുപിടിക്കാനായത്. കഴിഞ്ഞ വർഷം മാത്രം തിരിച്ചുപിടിച്ചത് 921.59 കോടി രൂപയാണ്. രാജ്യത്ത് ദിവസേന 5000 ത്തോളം പരാതികളാണ് സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് അധികൃതർക്ക് മുന്നിൽ എത്തുന്നത്.
നിക്ഷേപത്തട്ടിപ്പ്, പാര്‍ട്ട് ടൈം ജോലി തട്ടിപ്പ് തുടങ്ങിയവയില്‍ ഏര്‍പ്പെടുന്ന നൂറില്‍ അധികം വെബ്സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയത്. പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ടെലഗ്രാം ആപ്പിലൂടെ നല്കി ചൈനയില്‍ നിന്നുള്ള സംഘം 712 കോടി രൂപയുടെ വന്‍ തട്ടിപ്പ് നടത്തിയത് ഈയടുത്ത് പിടികൂടിയിരുന്നു.
റിലയൻസിന്റെ എയർ ഫൈബർ കേരളത്തില്‍ അവതരിപ്പിച്ചു
റിലയൻസിന്റെ ബ്രോഡ്ബാന്‍ഡ് സര്‍വീസായ എയർ ഫൈബർ സേവനം കേരളത്തിലും അവതരിപ്പിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് മാത്രമാണ് സേവനം ലഭിക്കുക. 599, 899, 1199 എന്നീ തുകയുടെ പ്ലാനുകളാണുള്ളത്. OTT ആപ്ലിക്കേഷനുകളും സൗജന്യമായി ലഭിക്കും.
ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ചൈന അവതരിപ്പിച്ചു
സെക്കന്റില്‍ 1.2 ടെറാബിറ്റ്സ് (സെക്കന്റില്‍ 1200 ജിബി) ഡാറ്റ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ചൈന അവതരിപ്പിച്ചു. സിൻഹുവ സര്‍വകലാശാല വികസിപ്പിച്ച നെറ്റ് വര്‍ക്കിന് 150 എച്ച്ഡി സിനിമകള്‍ ഒറ്റ സെക്കന്റില്‍ കൈമാറ്റം ചെയ്യാനുളള വേഗതയുണ്ട്.