നൂറിലധികം വെബ്‌സൈറ്റുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

നിക്ഷേപത്തട്ടിപ്പ്, പാര്‍ട്ട് ടൈം ജോലി തട്ടിപ്പ് തുടങ്ങിയവയില്‍ ഏര്‍പ്പെടുന്ന നൂറില്‍ അധികം വെബ്‌സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയത്. പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ടെലഗ്രാം ആപ്പിലൂടെ നല്‍കി ചൈനയില്‍ നിന്നുള്ള സംഘം 712 കോടി രൂപയുടെ വന്‍ തട്ടിപ്പ് നടത്തിയത് ഈയടുത്ത് പിടികൂടിയിരുന്നു.
Tags : Internet