ബജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ല: നിര്‍മല സീതാരാമന്‍
2024ലെ കേന്ദ്രബജറ്റ് വിവേചനപരമാണെന്ന പ്രതിപക്ഷസഖ്യത്തിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ബോധപൂര്‍വം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ രാജ്യസഭയില്‍ പറഞ്ഞു.
എല്ലാ ബജറ്റിലും ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാന്‍ അവസരം ലഭിക്കണമെന്നില്ല. തന്റെ മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് ഇവിടെ നില്‍ക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ NDA ഇതര സംസ്ഥാനങ്ങളെ അവഗണിച്ചെന്നാരോപിച്ച് ഇന്ത്യാസഖ്യ നേതാക്കള്‍ പാര്‍ലമെന്റ് അങ്കണത്തില്‍ ബാനറുകളുയര്‍ത്തി പ്രതിഷേധിച്ചു. വിഷയത്തില്‍ കേന്ദ്രം വിശദീകരണം നല്‍കിയില്ലെങ്കില്‍ വോക്കൗട്ട് നടത്താനാണു നേതാക്കളുടെ തീരുമാനം. ബജറ്റിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന ഇന്ത്യാസഖ്യ നേതാക്കളുടെ യോഗത്തിലാണ് പ്രതിഷേധം നടത്താന്‍ തീരുമാനമായത്.
കേന്ദ്ര ബജറ്റില്‍ അതൃപ്തി; നാല് മുഖ്യമന്ത്രിമാര്‍ നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും
2024-25 ലെ കേന്ദ്ര ബജറ്റ് വിവേചനപരവും അപകടകരവുമാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ (കര്‍ണാടക), രേവന്ത് റെഡ്ഡി (തെലങ്കാന), സുഖ്‌വീന്ദര്‍ സുഖു (ഹിമാചല്‍ പ്രദേശ്) എന്നിവര്‍ ജൂലൈ 27ന് ചേരുന്ന നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പ്രതിഷേധ സൂചകമായി നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അറിയിച്ചു. കേന്ദ്ര ബജറ്റില്‍ NDA ഇതര സര്‍ക്കാരുകളെ അവഗണിച്ചെന്ന് ആരോപിച്ച് ഇന്ത്യാ മുന്നണിയും ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിക്കും.
കേന്ദ്ര ബജറ്റ് നിരാശാജനകം: മന്ത്രി കെ.എൻ. ബാലഗോപാൽ
മൂന്നാം NDA സർക്കാരിന്റെ ആദ്യ ബജറ്റ് നിരാശാജനകവും കേരളാവിരുദ്ധവുമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മോദി സർക്കാരിന്റെ ആയുസ്സിനും ഭാവിക്കും വേണ്ടിയുള്ള ബജറ്റാണ് ഇതെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഒരാവശ്യം പോലും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ അംഗീകരിച്ചി വിട്ടില്ല.ഴിഞ്ഞം പോർട്ടിന് ഒരു രൂപ പോലും അനുവദിച്ചില്ലെന്നും കേരളത്തിൽ BJP അക്കൗണ്ട് തുറന്നതോടെ കേരളത്തിന്റെ അക്കൗണ്ട് പൂട്ടിയെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ വിമർശിച്ചു.
കേന്ദ്രത്തിന്റേത് കസേര സംരക്ഷിക്കാനുള്ള ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
മൂന്നാം NDA സർക്കാരിന്റെ ആദ്യ ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റേത് സഖ്യകക്ഷികളെ പ്രീതിപ്പെടുത്തി കസേര സംരക്ഷിക്കാനുള്ള ബജറ്റ് ആണെന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്. സഖ്യകക്ഷികളെ ചേർത്ത് നിർത്തുമ്പോൾ അതിന്റെ ദോഷം അനുഭവിക്കുന്നത് മറ്റ് സംസ്ഥാനങ്ങളാണെന്നും ബജറ്റിലെ പല കാര്യങ്ങളും കോൺഗ്രസിൻ്റെ പ്രകടനപത്രിക കോപ്പിയടിച്ചതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആശ്വാസം: സ്വര്‍ണവില കുത്തനെ ഇടിഞ്ഞു
കേന്ദ്ര ബജറ്റിന് പിന്നാലെ പവന് 2000 രൂപ കുറഞ്ഞു. ഒരു പവന് 51,960 രൂപയാണ് ഇന്നത്തെ വിപണി വില. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഗ്രാമിന് 250 രൂപയാണ് കുറഞ്ഞത്. ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് പവന് 200 രൂപ കുറഞ്ഞ് 54,000ല്‍ താഴെയെത്തിയിരുന്നു. ഇതോടെ രണ്ടു തവണകളായി ഇന്ന് പവന് 2200 രൂപയാണ് കുറഞ്ഞത്. രണ്ടു തവണകളായി ഗ്രാമിന് 275 രൂപ കുറഞ്ഞു. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ആറ് ശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
കേന്ദ്ര ബജറ്റ്: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍
കാര്‍ഷിക മേഖലയ്ക്കായി 1.52 ലക്ഷം കോടി രൂപ വകയിരുത്തി. 6 കോടി കര്‍ഷകരുടെയും ഭൂമിയുടെയും വിവരം ശേഖരിക്കുകയും വിവരങ്ങള്‍ കര്‍ഷകഭൂമി രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ വിള സര്‍വേ നടപ്പാക്കും. കാലാവസ്ഥ മാറ്റത്തെ ചെറുക്കാനുള്ള പുത്തന്‍ വിളകള്‍ വികസിപ്പിക്കാനും കാര്‍ഷിക രംഗത്ത് ഗവേഷണത്തിനും പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കൊണ്ടു വരും.
കേന്ദ്ര ബജറ്റ് അവതരണം ഇന്ന്
മൂന്നാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമൻ ഇന്ന് അവതരിപ്പിക്കുക. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണിത്. തുടർച്ചയായി 7 ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ കേന്ദ്ര ധനമന്ത്രി എന്ന റെക്കോർഡ് നേട്ടമാണ് ഇത്തവണത്തെ ബജറ്റിലൂടെ നിർമല സീതാരാമൻ നേടുന്നത്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ ലോക്സഭയിൽ സാമ്പത്തിക സർവേ 2023-24 അവതരിപ്പിച്ചു. രാജ്യത്തെ സാമ്പത്തിക നില ശക്തമാണെന്നാണ് സർവേ റിപ്പോർട്ട്.
2024-25 ലെ കേന്ദ്ര ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും
2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെയാകും ബജറ്റ് സമ്മേളനം നടക്കുക. പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനുള്ള തീയതി സംബന്ധിച്ച കേന്ദ്രസർക്കാരിൻ്റെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചതായി അറിയിച്ചത്. മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ചിരുന്നു.
2024-25 സാമ്പത്തിക വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റ് ജൂലൈ അവസാനം
ബജറ്റ് അവതരണത്തിന് മുന്നോടിയായി വ്യാപാര സംഘടന പ്രതിധിനിധികളുമായി ജൂണ്‍ 20 ഓടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം ഉയരാതെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള നടപടികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. ഭാവിയില്‍ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി ഉയര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.